600-ൽ അധികം ഭാഗവത സപ്താഹ -നവാഹ യജ്ഞങ്ങൾ നടത്തിയതിനു കോഴിക്കോട് പൗരാ വലിയുടെ ആദരവും ഉപഹാര-പ്രശസ്തി സമർപ്പണവും പൊന്നാട അണിയിക്കലുംഇന്ന് കോഴിക്കോട് അളകാപുരിയിൽ പ്രൌഡ്ഢ മായ സദസ്സിനെ സാക്ഷി നിർത്തി നൽകിയത് മറക്കാനാവാത്ത ചടങ്ങായി… ഗോവ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മാതൃഭൂമി ചെയർമാൻ പി. വി. ചന്ദ്രൻ എന്നിവരാണ് ഉപഹാര-, പ്രശസ്തി പത്ര സമർപ്പണവും പൊന്നാട അണിയിക്കലും നടത്തിയത്… അവർ നടത്തിയ അനുമോദന പ്രസംഗങ്ങൾ കണ്ണുകളെ ഈറനണിയിച്ചു… എം. പി. ഇമ്പിച്ചഹമ്മദ് ആയിരുന്നു സംഘാടകനും സ്വാഗത പ്രസംഗകനും . ആർ. ജയന്തകുമാർ അധ്യക്ഷ പ്രസംഗം നടത്തി. എം. എസ്. ഭൂവന ചന്ദ്രൻജി, എസ്. എൻ. ഡി. പി. കോഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ്, കാലികറ്റ് ചേ മ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ എന്നിവർ ആശംസകൾ നേർന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ കോഴിക്കോ ട് മുൻ ജില്ലാ സെക്രട്ടറി സി. ഇ. വി അബ്ദുൾ ഗഫൂർ നന്ദി പ്രകാശനം നടത്തി… ഗവർണർ പങ്കെടുത്ത പ്രോട്ടോകോൾ ചടങ്ങ് ദേശീയ ഗാനത്തോടെ പൂർണമായി….